പ്രിയം മാങ്ങാ അച്ചാർ
ഞാൻ നിങ്ങളുടെ നാവിലെ പ്രിയ രുചിയായി മാറുകയാണ്.
നല്ല മാങ്ങകൾ ശേഖരിച്ച് കഴുകി തുടച്ച് ചെറിയ കഷണങ്ങളാക്കി ഉപ്പും മുളകും മഞ്ഞൾപ്പൊടിയും കൂട്ടി തിരുമ്മി ഊറി വരുന്ന ഉപ്പുവെള്ളത്തിനായി കാത്തിരിക്കും. പിറ്റേന്ന് രാവിലെ സ്ത്രീധനം കിട്ടിയ വലിയ ഉരുളിയിൽ സ്വർണ്ണം നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കും.
കഴുകി വെയിലത്തു വെച്ച കറിവേപ്പിലയും വറ്റൽ മുളകും ഇട്ട് ഭംഗിയാക്കും . ശേഷം നീളത്തിൽ അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും കുനുകുനെ അറിഞ്ഞ പച്ചമുളക് ഇട്ട് വഴറ്റും. പിന്നെ നല്ലവണ്ണം കഴുകി ഉണക്കി പൊടിച്ച മുളകുപൊടി, മൂക്കുന്നവരെ ഇളക്കും .
കഴിഞ്ഞില്ല .... വിനാഗിരിയും മാറ്റിവെച്ച ഉപ്പുവെള്ളവും കൂട്ടി ഒരു പിടി പിടിക്കും...
അവസാന മിനിക്കു പണികൾക്ക് മുൻപേ മാങ്ങാ കഷണങ്ങൾ ഉരുളിയിലേക്ക് ചെരിയും. ആത്മനിർവൃദ്ധിയോടെ ഇളക്കി യോജിപ്പിക്കും. ആരും കാണാതെ ഒരു കഷണം ശർക്കരയും ചേർക്കും.
അവസാനം ഉലുവ, കായം, കടുക്, നല്ല ജീരകം എന്നിവ പൊടിച്ച് ചേർത്ത് ഇളക്കും..
ആരോടും ഇതുവരെയും പുറത്ത് പറയാത്ത ഒരു രഹസ്യ കൂട്ട്.. കൂടി ചേർന്നാൽ അടിപൊളി പ്രിയം മാങ്ങ അച്ചാർ റെഡിയായി.


Comments
Post a Comment